കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കും : മന്ത്രി വി.എസ് സുനില്‍കുമാര്‍
അമ്പലപ്പുഴ: കരിനില മേഖലയിലെ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്നും കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
നെല്‍ച്ചെടിയുടെ ഓലയില്‍ പുള്ളിക്കുത്തും പിന്നീട് നെല്‍മണിയില്‍ കറവലും വീണ് കൃഷിനശിച്ച പുറക്കാട് കരിനില മേഖലയിലെ വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 335 ഹെക്ടര്‍ സ്ഥലത്ത് പൂര്‍ണമായും 145 ഹെക്ടറില്‍ ഭാഗികമായും ഏതാണ്ട് 600 ഹെക്ടര്‍ സ്ഥലത്താണ് ഇപ്പോള്‍ കൃഷിനാശം ഉണ്ടായത്. ഇത് കൊയ്‌തെടുക്കാന്‍ കഴിയാത്തതിനാല്‍ കാലിത്തീറ്റക്കുവേണ്ടി ഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.
കുട്ടനാട്ടില്‍ മുഞ്ഞ ബാധയുണ്ടായെങ്കിലും ഇത്രും കൃഷിനാശം ഉണ്ടായിട്ടില്ല. അടുത്തദിവസം ചേരുന്ന ക്യാബിനറ്റില്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി മതിയായ നഷ്ടപരിഹാരം മുഴുവന്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകസംഘം പ്രസിഡന്റ് എം ശ്രീകുമാരന്‍തമ്പി, കരിനില കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് പി സുരേന്ദ്രന്‍, സെക്രട്ടറി ബിജു ആന്റണി, സി പി ഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ്, വിവിധ പാടശേഖരസമിതി ഭാരവാഹികള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ ജി അബ്ദുല്‍കരിം, കൃഷി ഓഫീസര്‍ അജിത്ത്കുമാര്‍, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."