HOME
DETAILS
MAL
മലയോരത്ത് ഇ ചന്ദ്രശേഖരന്റെ പര്യടനം രണ്ടാംഘട്ടം
backup
May 11 2016 | 07:05 AM
കാഞ്ഞങ്ങാട്: പരമ്പരാഗത കര്‍ഷകരും കുടിയേറ്റകര്‍ഷകരും കോര്‍ത്തിണക്കിയ മലയോര മേഖലയിലെ വന്യതയാര്‍ന്ന കാര്‍ഷിക സംസ്കാരം. ജന്മി നാടുവാഴിത്വത്തിനെതിരെ കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനങ്ങളും പോരാട്ട വീര്യം പകര്‍ന്ന മണ്ണ്. ആദിവാസികളും പട്ടിക ജാതിക്കാരും പിന്നാക്ക മതന്യൂനപക്ഷങ്ങളും ജീവക്കാനുള്ള അവകാശം നെയ്തെടുത്ത മലോയര മണ്ണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്റെ രണ്ടംഘട്ട പര്യടന പരിപാടി ഇന്നലെ ചെരളത്ത് നിന്നും ആരംഭിച്ചു. വര്‍ധിച്ചുവരുന്ന ആവേശമാണ് ഈ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാംഘട്ടത്തില്‍ ലഭിച്ചത്. തൊട്ടിലായി, ആനപ്പെട്ടി താഴെ, മൈക്കയം, കുളിമട തുടങ്ങിയ സ്വീകരണത്തിന് ശേഷം കൊന്നക്കാട് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ ഡി എഫ് നേതാക്കളായ ഏ കെ നാരായണന്, കെ എസ് കുര്യാക്കോസ്, എം അസിനാര്‍, കെ പി നാരായണന്, ടി കെ രവി, അഡ്വ. ഷാലു മാത്യു, പി വിജയകുമാര്‍, ഏ ദാമോദരന്‍, എവി സജ്ഞയന്‍, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ഇ ചന്ദ്രശേഖരന് ഇന്ന് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."