വളഞ്ഞു തിരിഞ്ഞു കിടക്കുന്ന ഡിവിഷന്‍ മുന്നണികള്‍ക്ക് തലവേദനയാവുന്നു
കയ്പമംഗലം:വളഞ്ഞു തിരിഞ്ഞു കിടക്കുന്ന ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ മുന്നണികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് പഞ്ചായത്തുകളിലായി കിടക്കുന്ന ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് പുതിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
കയ്പമംഗലം നിയമസഭാ മണ്ഡലത്തിലെ എറിയാട് പഞ്ചായത്തൊഴികെ മറ്റെല്ലാ പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് കയ്പമംഗലം ഡിവിഷന്‍. എന്നാല്‍ ഇതില്‍ പെരിഞ്ഞനം പഞ്ചായത്തില്‍ മാത്രമാണ് എല്ലാ വാര്‍ഡുകളും കയ്പമംഗലം ഡിവിഷന് കീഴില്‍ വരുന്നത്.
എടത്തിരത്തി പഞ്ചായത്തിലെ 4 വാര്‍ഡുകളും കയ്പമംഗലം പഞ്ചായത്തിലെ 17 വാര്‍ഡുകളും പെരിഞ്ഞനം പഞ്ചായത്തിലെ 15 വാര്‍ഡുകളും മതിലകം പഞ്ചായത്തിലെ 15 വാര്‍ഡുകളും ശ്രീനാരായണപുരം പഞ്ചായത്തിലെ 6 വാര്‍ഡുകളും എടവിലങ്ങിലെ 2 വാര്‍ഡുകളുമുള്‍പ്പെടെ ആകെ 59 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കയ്പമംഗലം ജില്ലാപഞ്ചായത്ത് ഡിവിഷന്‍. 17 വാര്‍ഡുകളുള്ള മതിലകം പഞ്ചായത്തിലെ 15 വാര്‍ഡുകളാണ് കയ്പമംഗലം ഡിവിഷനിലുള്ളത്. ബാക്കി 2 വാര്‍ഡുകളായ മതിലകം ഹൈസ്‌കൂള്‍ വാര്‍ഡും കഴുവിലങ്ങ് വാര്‍ഡും അഴീക്കോട് ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ്. എടവിലങ്ങ് പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ ഒഴികെയുള്ളതും ശ്രീനാരായണപുരം പഞ്ചായത്തിലെ 6 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റു വാര്‍ഡുകളും അഴീക്കോട് ഡിവിഷന്‍ പരിധിയില്‍ പെട്ടതാണ്. എടത്തിരുത്തി പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ ഒഴികെയും കയ്പമംഗലം പഞ്ചായത്തിലെ 17 വാര്‍ഡുകള്‍ ഒഴികെയുള്ള 3 വാര്‍ഡുകളും ജില്ലാപഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷനു കീഴില്‍ വരുന്നതാണ്. അതുകൊണ്ടു തന്നെ ഓരോ പഞ്ചായത്തിലേയും വിവിധ മേഖലകളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നത്. മതിലകം സെന്ററിലെ ഹൈസ്‌കൂള്‍ വാര്‍ഡ് നില്‍ക്കുന്നത് അഴീക്കോട് ഡിവിഷനിലാണെന്ന് പറയുമ്പോള്‍ തന്നെ പ്രര്‍ത്തകര്‍ക്കും വിജയിക്കുന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ജനസംഖ്യാനുപാതകത്തില്‍ വീതം വെച്ചതാണെങ്കിലും ഇത് കടന്ന കൈയായി പോയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍ക്കും അതൊരു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഇതുവരെ തൃതല പഞ്ചായത്തുകളിലേക്ക് ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പെങ്കില്‍ ഉപതെരഞ്ഞെടുപ്പ് പ്രത്യേ കം ഭാഗങ്ങളില്‍ മാത്രമായി മാറിയതാണ് മുന്നണികള്‍ക്ക് തലവേദനയായി തീര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."