HOME
DETAILS

റോംഹിംഗ്യകള്‍ക്കെതിരേ വീണ്ടും ആക്രമണം: 12 മരണം

  
backup
October 13 2016 | 01:10 AM

%e0%b4%b1%e0%b5%8b%e0%b4%82%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5


റാഖിനെയില്‍ നാലു സൈനികരും കൊല്ലപ്പെട്ടു
നയ്പിദൊ: വടക്കന്‍ മ്യാന്‍മറില്‍ റോംഹിംഗ്യന്‍ മുസ്‌ലിംകളുടെ പ്രദേശമായ റാഖിനെയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. സൈന്യവും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വടിയും പരമ്പരാഗത ആയുധങ്ങളുമായാണ് നാട്ടുകാര്‍ സൈന്യത്തെ നേരിട്ടത്. മൗന്‍ഗ്‌ദോ ടൗണിലെ പ്യാന്‍ഗ്പിത് ഗ്രാമത്തിലാണ് സംഭവം.
സമീപ ഗ്രാമമായ താങ് പായിങ് നയാറിലും ഏഴുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് സൈന്യം അറിയിച്ചതായി ദേശീയ മാധ്യമമായ ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മര്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് റാഖിനെ. ഇവിടെയുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് റോംഹിംഗ്യകള്‍. ഇവര്‍ ബംഗാളികളാണെന്നും അവരെ പുറത്താക്കണമെന്നുമാണ് ബുദ്ധതീവ്രവാദികളുടെ ആവശ്യം. നേരത്തെ ബുദ്ധതീവ്രവാദികളും സൈനികരും നടത്തിയ റോംഹിംഗ്യന്‍ വംശഹത്യയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. റോംഹിംഗ്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നാണ് ബുദ്ധതീവ്രവാദികള്‍ പറയുന്നത്.
മ്യാന്‍മറില്‍ ആങ് സാങ് സൂക്കിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് റോംഹിംഗ്യകള്‍ക്കെതിരേ വീണ്ടും കലാപം അഴിച്ചുവിടുന്നത്. ഞായറാഴ്ച ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ മൂന്ന് പോസ്റ്റുകള്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ ഒന്‍പത് പൊലിസ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.  2012 ല്‍ റാഖിനെ സംസ്ഥാനത്ത് നടന്ന റോംഹിംഗ്യന്‍ വംശഹത്യയില്‍ 100 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ പലായനം ചെയ്യപ്പെട്ടു.
അതിനിടെ, സൈന്യവും പ്രദേശവാസികളും സംയമനം പാലിക്കണമെന്ന് മ്യാന്‍മറിലെ യു.എന്‍ സ്‌പെഷല്‍ പ്രതിനിധി വിജയ് നമ്പ്യാര്‍ ആവശ്യപ്പെട്ടു. സാമുദായികവും മറ്റും ഉയരുന്ന പ്രചാരണങ്ങളില്‍ പ്രകോപിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. മൗങ്‌ദോയില്‍ നിരവധി പേരെ കൂട്ടക്കൊല നടത്തിയതായും അറസ്റ്റ് ചെയ്തതായും കിംവദന്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റോംഹിംഗ്യന്‍ വംശഹത്യയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സൂക്കിക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിരുന്നു. തുടര്‍ന്ന് മുന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ മേല്‍നോട്ടത്തില്‍ അന്വേഷണ കമ്മിഷനെയും അവര്‍ നിയോഗിച്ചിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago