ജര്‍മനിക്കും പോളണ്ടിനും ജയം; ഇംഗ്ലണ്ടിനു ഗോള്‍രഹിത സമനില
മ്യൂണിക്ക്: യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ജര്‍മനിക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അവര്‍ ഉത്തര അയര്‍ലന്‍ഡിനെ കീഴടക്കി. അതേസമയം നായകന് വെയ്ന്‍ റൂണിയില്ലാതെ ഇറങ്ങിയ കരുത്തരായ ഇംഗ്ലണ്ടിനെ സ്ലോവാനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മറ്റു മത്സരങ്ങളില്‍ പോളണ്ട് 2-1നു അര്മേനിയേയും നോര്‍വെ 4-1നു സാന്‍ മരിനോയേയും സ്ലോവാക്യ 3-0ത്തിനു സ്കോട്ലന്‍ഡിനേയും മോണ്ടെനെഗ്രോ 1-0ത്തിനു ഡെന്മാര്ക്കിനേയും ലിത്വാനിയ 2-0ത്തിനു മാള്‍ട്ടയേയും പരാജയപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്ക്- അസര്ബൈജാന് മത്സരം ഗോള്‍രഹിത സമനില.
ഉത്തര അയര്‍ലന്‍ഡിനെതിരേ കളിയുടെ 13ാം മിനുട്ടില്‍ ജൂലിയന്‍ ഡ്രാക്സലറും 17ാം മിനുട്ടില്‍ സമി ഖെദീരയും നേടിയ ഗോളുകളാണ് ജര്‍മനിക്ക് ജയമൊരുക്കിയത്. അര്‍മേനിയക്കെതിരേ പോളണ്ടിനു ഒരു ഗോള്‍ സെല്‍ഫിലൂടെ ദാനമായി കിട്ടിയപ്പോള്‍ രണ്ടാം ഗോള്‍ നായകന് ലെവന്‍ഡോസ്കിയുടെ വകയായിരുന്നു.
48ാം മിനുട്ടിലാണ് അര്‍മേനിയന്‍ താരത്തിന്റെ സെല്‍ഫിലൂടെ പോളണ്ട് മുന്നില്‍ കടന്നത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ അര്‍മേനിയ സമനില പിച്ചു. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ ലെവന്ഡേസ്കി വല ചലിപ്പിച്ച് പോളണ്ടിനു വിജയമൊരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."