പുതുവീട്ടില്‍ താമസിച്ച് കൊതിതീരും മുന്‍പ് റഫീഖ് യാത്രയായി
എടച്ചേരി: കഴിഞ്ഞ ദിവസം ദുബായില്‍ മരണപ്പെട്ട കക്കംവെളളിയിലെ പുത്തലത്ത് റഫീഖ് എന്ന ചെറുപ്പക്കാരന്‍ തന്റെ പുതിയ വീട്ടില്‍ താമസിച്ചത് വെറും ഒരാഴ്ച്ച മാത്രം. കഴിഞ്ഞ ആഗസ്റ്റിനു നാട്ടിലെത്തിയപ്പോള്‍ വീടിന്റെ പണി പൂര്‍ത്തിയാക്കി ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസം തുടങ്ങിയതായിരുന്നു.
അതിനിടയില്‍ വിസയുടെ കാലാവധി തീര്‍ന്ന് കുടുംബത്തോടൊപ്പം തിരിച്ചു പോവേണ്ടി വന്നു. കുടുംബസമേതം ദുബൈയില്‍ എത്തിയ റഫീഖ് അടുത്ത വരവോടെ ഭാര്യയെയും മക്കളെയും നാട്ടിലെ പുതിയ വീട്ടില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഒന്നര മാസം മുമ്പ് ദുബായിലെത്തിയ റഫീഖിനെ വിധി മറ്റൊരു വീട്ടിലേക്ക് കൊണ്ടു പോയി.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നാട്ടുകാര്‍ക്കൊപ്പം നിന്ന റഫീഖിന്റെ വേര്‍പാട് ഒരു നാടിനെത്തന്നെ കണ്ണീരിലാഴ്ത്തി.
വര്‍ഷങ്ങളായി ദുബായിയില്‍ ജോലി ചെയ്യുന്ന റഫീഖ് കുടുംബ ബന്ധങ്ങളുടെ മഹത്വം മനസ്സിലാക്കി കുടുംബങ്ങളില്‍ നടക്കുന്ന ചെറിയ പരിപാടികള്‍ക്ക് പോലും ലീവെടുത്ത് നാട്ടിലെത്തുമായിരുന്നു.എല്ലാവരോടും തികഞ്ഞ ബഹുമാനത്തോടെ വിദ്വേഷമോ, വെറുപ്പോ പ്രകടിപ്പിക്കാതെ ജീവിച്ച റഫീഖിന്റെ മയ്യിത്ത് ഇന്നലെ കാലത്ത് ഒമ്പത് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാദാപുരം ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."