ബന്ധുനിയമന ആരോപണം സമചിത്തതയോടെ നേരിടും: മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന ആരോപണത്തെ സമചിത്തതയോടെ നേരിട്ടു മുന്നോട്ടു പോകുമെന്ന് തൊഴില്‍,എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് യാതൊരുവിധ പ്രതിസന്ധിയുമില്ല. നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. കക്ഷിരാഷ്ട്രീയത്തിനധീതമായി ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും അത് തടയാനോ നിരുത്സാഹപ്പെടുത്താനോ ആരു വിചാരിച്ചാലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
.കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ഒരു കൊലപാതകവും നടക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളിലുള്ള ആര്‍.എസ്.എസിന്റെ പങ്കാണ് ഗൗരവമായി പരിശോധിക്കേണ്ടത്. അവര്‍ അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
കൊലപാതകങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."