HOME
DETAILS
MAL
സുരക്ഷ ഉറപ്പുവരുത്തണം: ഏകോപന സമിതി
backup
October 13 2016 | 04:10 AM
പെരിങ്ങത്തൂര്‍: ഐ.എസ് ഭീകരവാദത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും കനകമലയില്‍ സന്ദര്‍ശനത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കണ്വന്ഷന് ആവശ്യപ്പെട്ടു. നിസാര പ്രശ്നങ്ങളുടെ പേരില്‍ പൊലിസ് ബലംപ്രയോഗിച്ച് വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നതിനെതിരെയും യോഗം അപലപിച്ചു. യോഗത്തില്‍ പ്രസിഡന്റ് എം.ടി.കെ ബാലന് അധ്യക്ഷനായി. യു.കെ അബ്ദുല്ല വിഷയാവതണം നടത്തി. സമദ് അറക്കല്‍, എന്‍.പി മുനീര്‍, യൂസഫ് സംസാരിച്ചു. യൂത്ത് വിങ് ഭാരവാഹികള്‍: കെ.പി.എസ് ഷംസീര്‍ (പ്രസിഡന്റ്), വി.കെ.ജി ധനേഷ് (ജനറല്‍ സെക്രട്ടറി), ഷഫീഖ് ചൊക്ലി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."