HOME
DETAILS
MAL
മഴവില്‍ സംഘം തുണക്കും,കാന്‍സര്‍ പെന്ഷന് തുടരും
backup
May 11 2016 | 08:05 AM
ആനക്കര : മഴവില്‍ മനോരമയിലൂടെ കാണികളുടെ മനം കവര്‍ന്ന സൈതലവിയും സംഘവും കാരുണ്യ പ്രവര്‍ത്തനത്തിലൂടെ മറ്റൊരു മാതൃക സൃഷ്ട്ടിക്കുന്നു ആനക്കര ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികള്‍ 10 കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ വീത പെന്ഷന് നല്കുന്ന പദ്ധതിയുടെ തുടര്‍ച്ചക്കായി സൈതലവിയും കൂട്ടുകാരും ഒരു ലക്ഷം രൂപയുടെ ചെക്ക് സ്കൂളിനു കൈമാറി .നെയില്‍ ബെഡ് സാന്റ്വിച് എന്ന പുതിയ പരിപാടിയിലൂടെ ഗിന്നസ് റെകോര്‍ഡ് തകര്‍ത്ത ആനക്കരയിലെ സൈതലവിയും സംഘവും ആണ് ഒരു ലക്ഷം രൂപ നല്കി കുട്ടികളുടെ പ്രതിമാസ കാന്‍സര്‍ പെന്ഷന് പരിപാടിക്ക് തുണയായത്. ഇതോടെ 2017 സെപ്റ്റംബര്‍ മാസം വരെ പെന്ഷന് നല്‍കാനുള്ള തുക കുട്ടികള്‍ക്ക് ലഭിച്ചു.1000 രൂപ വീതം 10 കാന്‍സര്‍ രോഗികളുടെ വീട്ടില്‍ നേരിട്ട് എത്തിച്ചു നല്കുന്ന പരിപാടിയാണിത്.രണ്ടു മണിക്കൂര്‍ നേരം നീണ്ട ആയോധനകലാ അരങ്ങിലൂടെയാണ് സൈദലവിയും സംഘാംഗങ്ങളും ഇതിനു ആവശ്യമായ തുക കണ്ടെത്തിയത് കരാട്ടെയില്‍ മൂന്നു ഏഷ്യന്‍ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് സൈതലവി. ഒരുലക്ഷം രൂപയുടെ ചെക്ക് ആനക്കര സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സ്വപ്നമുരളിക്ക് സൈതലവി, ഷുക്കൂര്‍ ,ഋഷികേശ് എന്നിവര്‍ ചേര്‍ന്ന് കൈമാറി .പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹംസ, എച്ച്.എം ഫാതിമത് സുഹറ ,എം പി സതീഷ്,സി പി കുഞ്ഞിപ്പ,മുസ്തഫ ,എം മണി,അശോകന് ,നാരായണങ്കുട്ടി,ആസിഫ്,ജസീല്‍,അനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു ചിത്ര വിവരണം : കാന്‍സര്‍ രോഗികള്‍ക്ക് ഒരു വര്‍ഷം പെന്ഷന് നല്‍കാനുള്ള തുക ആനക്കര സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സ്വപ്നമുരളിക്ക് കൈമാറുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."