അരുംകൊല രാഷ്ട്രീയം അവസാനിപ്പിക്കണം: യു.ഡി.വൈ.എഫ്
മഞ്ചേശ്വരം: സംസ്ഥാനത്ത് അറുംകൊല രാഷ്ട്രീയം അവസാനിപ്പിച്ചു ജനങ്ങള്‍ക്ക് സ്വസ്ഥമായ ജീവിതം നയിക്കാന്‍ ഇടയാക്കണമെന്നും ഇതിനു സി.പി.എം-ബി.ജെ.പി നേതൃത്വം കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാറാവണമെന്നും മഞ്ചേശ്വരം മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.രാഷ്ട്രീയ കൊലപാതകം മൂലം പൊതുജനങ്ങള്‍ക്ക് സ്വസ്ഥമായി പുറത്തിറങ്ങാനുള്ള സാഹചര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. കൊലപാതകം രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ അജണ്ട എന്നതില്‍ നിന്നു മാറണം.
ഇടതുപക്ഷഭരണത്തിന്റെ മധുവിധു കാലം കഴിയുംമുമ്പേ ഒരുഭാഗത്ത് കൊലപാതകങ്ങളും മറുഭാഗത്ത് നിയമനങ്ങളില്‍ ബന്ധുക്കളെ തിരുകിക്കയറ്റുകയുമാണ് ചെയ്യുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങള്‍,യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍,യൂസഫ് ഉളുവാര്‍,മനാഫ് നുള്ളിപ്പാടി,സെഡ്.എ.കയ്യാര്‍,അസീസ് കളത്തൂര്‍,റഹ്മാന്‍ ഗോള്‍ഡന്‍,കെ.എം അബ്ബാസ്,റഹ്മാന്‍ കോട്ട,മൊയ്‌നു പൂന,ഗോപാല കൃഷ്ണന്‍,ഷഫീഖ് ചേരാള്‍,സഅദ് അംഗഡിമൊഗര്‍,നാരായണ ഹെബ്ബാര്‍,സിറാജ് മാസ്റ്റര്‍,അബ്ദുല്‍ ഖാദര്‍,റഫീഖ് കണ്ണൂര്‍,നവീന്‍ രാജ്,ഇര്‍ഷാദ് മഞ്ചേശ്വരം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."