തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ രഹസ്യാന്വേഷണത്തിന്റെ മുന്നറിയിപ്പ്
കൊടുങ്ങല്ലൂര്‍: രാഷ്ട്രിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ രഹസ്യാന്വേഷണത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ എറ്റവുമധികം രാഷ്ട്രീയ സംഘര്‍ഷ സാധ്യതയുള്ള പ്രദേശമായി കണക്കാക്കുന്ന കൊടുങ്ങല്ലൂര്‍ മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ മേഖലയിലും എറ്റുമുട്ടലിനുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
എതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷാവസ്ഥ ഉടലെടുത്താല്‍ നിലവിലുള്ള പൊലിസ് സംവിധാനത്തിന് ക്രമസമാധാനം നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ കൊടുങ്ങല്ലൂര്‍ മേഖലയിലുണ്ടായ രാഷ്ട്രീയ സംഷര്‍ഷാവസ്ഥ നിരവധി കൊലപാതകങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അതു കൊണ്ടുതന്നെ കണ്ണൂരിലെ രാഷ്ട്രീയ കാലവസ്ഥ കൊടുങ്ങല്ലൂരിനെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പൊലിസ്. പലപ്പോഴും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതികള്‍ ഒളിത്താവളമായി കണ്ടിട്ടുള്ളത് തീരമേഖലയാണ്.അതു പോലെ തന്നെ കൊടുങ്ങല്ലൂരില്‍ നിന്നും കണ്ണൂരിലും അഭയം തേടാറുണ്ട്.
കണ്ണൂരിലേതു പോലെ ശക്തമായ പാര്‍ട്ടി ഗ്രാമങ്ങള്‍ ഇല്ലെങ്കില്‍ കൂടി പ്രമുഖ പാര്‍ട്ടികള്‍ക്ക് കൊടുങ്ങല്ലൂരില്‍ ഒളിയിടങ്ങള്‍ ഉണ്ടെന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കണ്ണൂരിനെ പിന്തുടര്‍ന്ന് കൊടുങ്ങല്ലൂരിലും രാഷ്ട്രീയ സംഘര്‍ഷത്തിനുള്ള സാധ്യത രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."