നിര്‍ദേശം നല്‍കിയത് ഗവര്‍ണര്‍ വ്യക്തമാക്കണം
കോയമ്പത്തൂര്‍: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ആഴ്ചകളായി ചികിത്സയില്‍ തുടരുന്ന മുഖ്യമന്ത്രി ജയലളിത ഏത് നിലയിലാണ് തന്റെ വകുപ്പുകള്‍ ധനകാര്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു കൈമാറിക്കൊണ്ട് ഗവര്‍ണര്‍ക്ക് സന്ദേശം അയച്ചതെന്ന് വ്യക്തമാക്കണമെന്ന് പട്ടാളിമക്കള്‍ കക്ഷി പ്രസിഡന്റ് ഡോ. പി. രാമദാസ് ആവശ്യപ്പെട്ടു.
പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 166(3) പ്രകാരമാണ് ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ധനകാര്യമന്ത്രിക്ക് മാറ്റിക്കൊടുത്തതതെന്നത് ശരിതന്നെയാണ്. പക്ഷെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയാതെ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ജയലളിത എങ്ങനെ ഗവര്‍ണര്‍ക്ക് കത്തെഴുതിയെന്ന് 7.5 കോടി വരുന്ന തമിഴ്ജനതക്ക് അറിയേണ്ടതുണ്ട്. ഇതിനു ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്ന് ഡോ.രാമദാസ് ആവശ്യപ്പെട്ടു. ദേശീയ മൂര്‍പോക്ക് ദ്രാവിഡ കഴകം പ്രസിഡന്റും സിനിമാ താരവുമായ വിജയകാന്തും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."