കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കണം: കര്‍ഷക സംഘം
മാനന്തവാടി: കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കണമെന്ന് കേരളാ കര്‍ഷക സംഘം മാനന്തവാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പലിശ രഹിത വായ്പ അനുവദിച്ചാല്‍ കര്‍ഷകര്‍ക് താല്‍ക്കാലികാശ്വാസമാകും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ സ്വാതന്ത്ര്യം നേടി ആറ്പതിറ്റാണ്ടു കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ക്ഷീര മേഖലയെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് അഞ്ചുരൂപ പ്രോത്സാഹന വില അനുവദിക്കണം. കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്ന വളങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, കര്‍ഷകരുടെ മക്കള്‍ക്ക് ഗ്രേസ്മാര്‍ക്ക് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന കമ്മറ്റിയിംഗം പി.കെ മാധവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ജി വിജയന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ശശാങ്കന്‍, കെ. മുഹമ്മദ്കുട്ടി, സി.യു ഏലമ്മ, കെ.പി രാമചന്ദ്രന്‍, എ. ജോണി, കെ.എം വര്‍ക്കി സംസാരിച്ചു.
സെക്രട്ടറി കെ.വി ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.ആര്‍ പ്രവീജ് സ്വാഗതവും എ.വി മാത്യു നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി. ജി വിജയന്‍(പ്രസി), എന്‍.എം ആന്റണി (സെക്ര), കെ.വി ബഷീര്‍(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."