ദേശീയ തപാല്‍ ദിനത്തില്‍ മുഖ്യമന്ത്രിക്ക് കത്തുകളയച്ച് എം.എസ്.എഫ്
സുല്‍ത്താന്‍ ബത്തേരി: ദേശീയ തപാല്‍ ദിനത്തില്‍ മുഖ്യമന്ത്രിക്ക് കത്തുകളുമായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി. സ്വാശ്രയ പ്രശ്‌നം പരിഹരിക്കുക, വിദ്യാര്‍ഥി വിരുദ്ധ സമീപനം അവസാനിപ്പിക്കുക, മാനേജ്‌മെന്റുകളുടെ ദല്ലാള്‍ പണി അവസാനിപ്പിക്കുക, കേരളത്തിലെ ക്രമസമാധാന പ്രശ്‌നം പരിഹരിക്കുക, അക്രമികളെയും ഗുണ്ടാസംഘങ്ങളെയും അമര്‍ച്ച ചെയ്യുക, ഏക സിവില്‍ കോഡ് വിഷയത്തില്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ചടങ്ങ് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍, ട്രഷറര്‍ അസീസ് വെള്ളമുണ്ട, ജലീല്‍ ഇ.പി, ഹര്‍ഷാദ് പനമരം, അസ്ഹറുദ്ദീന്‍ കല്ലായി, മുനീര്‍ മടക്കിമല, ഷഹബാസ് അമ്പലവയല്‍, അശ്കര്‍ പടയന്‍, സഫ്വാന്‍ വെള്ളമുണ്ട, ഷംസീര്‍ അരപ്പറ്റ, ഷഫീഖ് എ, അജ്മല്‍ കമ്പളക്കാട്, നിയാസ് മടക്കിമല, അസ്ഹറുദ്ദീന്‍ പടിഞ്ഞാറത്തറ, ജംഷീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."