HOME
DETAILS
MAL
ആദിവാസി കുടുംബത്തിന് ഭൂമി നല്‍കണമെന്ന്
backup
October 14 2016 | 03:10 AM
കല്‍പ്പറ്റ: ഓരോ ആദിവാസി കുടുംബത്തിനും രണ്ട് ഏക്കര്‍ കൃഷി ഭൂമിയും വീടും മറ്റു ജീവിത സൗകര്യങ്ങളും നല്‍കണമെന്ന് ബി.എസ്.പി ജില്ലാ യോഗം ആവശ്യപ്പെട്ടു. കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ നടന്ന പ്രവര്‍ത്തക ക്യാമ്പ് ബി.എസ്.പി ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്റര്‍ റാംജി ഗൗതം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുധാകരന് ക്ലാസെടുത്തു. യോഗത്തില്‍ രമേഷ് നന്മണ്ട, ഗഫൂര്‍ പുതുപ്പാടി, വാപ്പന്, ടി.ജെ സണ്ണി, അണ്ണന് മടക്കിമല, കുമാരന് ആറാട്ടുതറ, പി.ജെ ജോസ്, മുകുന്ദന് സി. ചീങ്ങേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."