HOME
DETAILS
MAL
സി.പി.എം സ്തൂപം നശിപ്പിച്ച സംഭവം: പൊലിസ് അന്വേഷണമാരംഭിച്ചു
backup
October 14 2016 | 03:10 AM
നിലമ്പൂര്‍: വീട്ടിക്കുത്ത് ജങ്ഷനില്‍ സി.പി.എം സ്തൂപം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു. ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനു തലേന്ന് രാത്രിയാണ് സ്തൂപത്തിന്റെ മുകള്‍ ഭാഗം തകര്‍ത്തത്.
വരടേമ്പാടം ബ്രാഞ്ച് കമ്മിറ്റിക്കു കീഴില്‍ സ്ഥാപിച്ച സ്തൂപമാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. സംഭവത്തില്‍ വരടേമ്പാടം ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന് നിലമ്പൂര്‍ പൊലിസില്‍ പരാതി നല്കി. നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സി.പി.എം നിലമ്പൂര്‍ ഏരിയസെക്രട്ടറി ഇ പത്മാക്ഷന് അടക്കമുള്ള നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."