പാപ്പിനിശ്ശേരിയില്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ്
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കാരണം വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പാപ്പിനിശ്ശേരി പ്രദേശത്തെ ജനങ്ങളുടെ യാത്രാ സൗകര്യത്തിന് കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ ഇടപെടല്‍ ഗുണകരമായി. 16860 മംഗളൂരു- ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന് രാവിലെ 8.49നും 16650 നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസിന് വൈകുന്നേരം 5.47നും ഒരുമിനുട്ടു വീതം ഇന്നലെ മുതല്‍ ഈമാസം 30വരെ പാപ്പിനിശ്ശേരിയില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചു. കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഒരാളുടെ അഭ്യര്‍ഥനക്ക് പ്രത്യേക പരിഗണന നല്‍കുകയായിരകുന്നു. ഇതുവഴി കടന്നുപോകുന്ന രണ്ട് ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, ചെന്നൈ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ എന്നിവര്‍ക്ക് കലക്ടര്‍ നിവേദനം നല്‍കുകയായിരുന്നു. ഇന്നലെ വൈകുന്നേരം പാപ്പിനിശ്ശേരിയില്‍ എത്തിയ പരശുറാം എക്സ്പ്രസിന് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."