HOME
DETAILS
MAL
കൊലപാതക രാഷ്ട്രീയം; സി.പി.എമ്മിനെ വിമര്‍ശിച്ച് ജനയുഗം
backup
October 14 2016 | 03:10 AM
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തിരുത്തല്‍വേണം. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുംകൊലയുടേയും വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കരുത്. അത്തരം മറുപടികള്‍ ചരിത്ര ദൗത്യമല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കൊലപാതകവും അഴിമതിയും നമ്മെ തകര്‍ക്കാനുള്ള ആയുധമാക്കാനാണ് ശ്രമം. ഈ തന്ത്രത്തില്‍ കുടുങ്ങാതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായേ പറ്റു. പ്രതികാരരാഷ്ട്രീയം അവസാനിപ്പിക്കാന്‍ നേതാക്കള്‍ അണികളോട് ആഹ്വാനം ചെയ്യണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."