HOME
DETAILS
MAL
കണ്ണൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ കുവൈറ്റില്‍ മരിച്ചു
backup
May 11 2016 | 11:05 AM
കുവൈത്ത്: ദിവസങ്ങള്‍ക്കുമുമ്പ് നാട്ടില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ദുരൂഹ സാഹചര്യത്തില്‍ കുവൈറ്റില്‍ മരിച്ചു. അഴീക്കോട് ചാല് ഓലച്ചേരി ജയരാജന്റെ മകന് ജിതിന് (26) ആണ് മരിച്ചത്. താമസസ്ഥലത്തെ കെട്ടിടത്തിനുമുകളില്‍ നിന്നുവീണ് മരിച്ചെന്നാണ് റിപ്പോര്‍ട്ടെങ്കിലും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
കെട്ടിടത്തില്‍ നിന്നു വീണ നിലയില്‍ കണ്ടെത്തിയ ജിതിനെ ഉടനെ ആംബുലന്‍സില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് ജിതിന് നാട്ടില്‍നിന്ന് സ്വകാര്യ കമ്പനിയില്‍ ജോലിക്കായി കുവൈറ്റിലത്തെിയത്. മൃതദേഹം ഫര്‍വനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് പ്രീത. സഹോദരന് ജിഷി (ദുബൈ). മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."