രോഗങ്ങളോടും ദുരിതങ്ങളോടും പോരാടി ഊരാളിയും കുടുംബവും
മേപ്പാടി: നെടുമ്പാല ഏഴാം ചിറ-കുഴിമുക്ക് പണിയ കോളനിയിലെ ഊരാളിയും കുടുംബവും രോഗങ്ങളോടും ദുരിതങ്ങളോടും ഒരു പോലെ പോരാടുകയാണ്. 80 വയസുള്ള ഊരാളി ടി.ബി രോഗിയാണ്. ഭാര്യ ചുണ്ട (74) വാതരോഗിയും മകന് ബാബു അരിവാള്‍ രോഗിയും. രോഗം കുടുംബത്തെ പിടിമുറിക്കിയപ്പോള് പട്ടിക വര്‍ഗ വകുപ്പ് വീട് നിര്‍മിക്കാന്‍ അനുവദിച്ച തുക ചികിത്സക്കായി ചിലവഴിച്ചു. അതോടെ വീട് നിര്‍മാണം മുടങ്ങി. ചുമര് പൊക്കം തീര്‍ത്തപ്പോഴാണ് ഊരാളിക്ക് അസുഖം മൂര്‍ച്ചിച്ച് ചികിത്സയിലാകുന്നത്. മൂന്ന് ഘഡു തുകയാണ് ലഭിച്ചത്. ഇനി കോണ്‍ഗ്രീറ്റ് നടത്തിയാലേ ബാക്കിതുക ലഭിക്കൂ. എന്നാല്‍ കോണ്‍ഗ്രീറ്റ് പ്രവൃത്തിക്കാവശ്യമായ പണമില്ല. അരിവാള്‍ രോഗിയായ ബാബുവിന്റെ ചികിത്സക്കും പണം ചിലവായി. കോളനിയില്‍ 40 സെന്റ് ഭൂമിയുണ്ട് ഇവര്‍ക്ക്. അഞ്ച് വര്‍ഷം മുമ്പാണ് വീട് പണി ആരംഭിച്ചത്. രണ്ട് വര്‍ഷമായി പണി മുടങ്ങിയിട്ട്. വീടിന്റെ സമീപത്ത് മണ്ണ് നീക്കാനും പണം ചെലവായി. വീട് പണി പൂര്‍ത്തിയാക്കാന്‍ ഇനി പട്ടിക വര്‍ഗ വകുപ്പ് തുക നല്‍കണമെന്നാണ് ഊരാളി ആവശ്യപ്പെടുന്നത്. ഈ ആവശ്യവുമായി സി.കെ ശശീന്ദ്രന് എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്കി നടപടി കാത്തിരിക്കുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."