ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് അഗളി പഞ്ചായത്ത് നിര്‍മിച്ച സ്‌കൂള്‍ മൂന്ന് വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല
അഗളി: ഭിന്ന ശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി അഗളി പഞ്ചായത്ത് 2013-14 കാലഘട്ടത്തില്‍ പണികഴിപ്പിച്ച സ്‌കൂള്‍ മൂന്ന് വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മുപ്പത് ലക്ഷം രൂപ ചിലവില്‍ കഴിഞ്ഞ ഭരണ സമിതി നിര്‍മിച്ചതാണ് ഈ കെട്ടിടം.
ഇത് ഭിന്ന ശേഷിയുള്ള അഗളി പഞ്ചായത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിന്ന് വേണ്ടി നിര്‍ബന്ധിത പ്രോജക്ടാണ്. എന്നാല്‍ നാളിതുവരെയായിട്ട് ഉദ്ഘാടനം പോലും നടത്താതെയാണിട്ടിരിക്കുന്നത്.
അഗളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിനു സമിപത്താണ് നിര്‍മിച്ചിരിക്കുന്നത്. ഇത് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ സങ്കേതവും അയല്‍വാസികള്‍ക്ക് മാടുകളെ കെട്ടുന്നതിന്നതിനുള്ള തൊഴുത്തായിട്ടും ഉപയോഗിച്ച് വരുന്നു.
2014-15 കാലഘട്ടത്തില്‍ മതില്‍ നിര്‍മിക്കുന്നതിന്ന് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ തന്നെ അഞ്ച് ലക്ഷം രൂപ ചിലവിട്ടിരിന്നു. കരാറുകാര്‍ ചെറിയ തൂണുകള്‍ നിര്‍മിച്ച് കമ്പികള്‍ കൊണ്ടുള്ള ഗ്രില്‍ ഇട്ട നിലയിലാണ് മതിലുകള്‍ നിര്‍മിച്ചത്.
കഴിഞ്ഞ ചെവ്വാഴ്ച്ച അര്‍ധ രാത്രിക്ക് ഈ മതിലുകള്‍ മുഴുവന്‍ മറിഞ്ഞു വീഴുന്ന ശ്ബദം കേട്ടാണ് അയല്‍ വാസികള്‍ ഉണര്‍ന്നത്. ആടുമാടുകളെ കമ്പിയില്‍ കെട്ടിയത് മൂലമാണ് മതിലുകള്‍ മറിഞ്ഞുവീണതെന്ന് കരാര്‍ പറയുന്നു.
എന്നാല്‍ ഗുണമേന്‍മ ഇല്ലതെയാണ് മതില്‍ നിര്‍മിച്ചതെന്ന് പൊതുജനങ്ങള്‍ പറയുന്നു. മതിലുകള്‍ പൊളിഞ്ഞത് പാലക്കാട് വിജിലന്‍സ് സി.ഐ വി. കൃഷ്ണന്‍കുട്ടി പരിശോധിച്ചു.
അഗളി പഞ്ചായത്ത് അതികൃതര്‍ മതിലുപൊളിഞ്ഞത് എങ്ങനെയാണന്ന് പരിശോധന നടത്തുമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രിലക്ഷമി ശ്രീകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."