HOME
DETAILS
MAL
മാല പൊട്ടിച്ച നാടോടി യുവതി പിടിയില്‍
backup
October 14 2016 | 20:10 PM
തളിപ്പറമ്പ്: സ്വകാര്യ ബസില്‍ യാത്രക്കിടെ സ്ത്രീയുടെ നാലരപവന്‍ മാല പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശിനിയായ യുവതിയെ നാട്ടുകാര്‍ പിടികൂടി. മധുരെ മഞ്ചപ്പന്റെ മകള്‍ ജനനി നന്ദിനിയാണ്(19) പിടിയിലായത്. രാവിലെ പതിനൊന്നോടെ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ആലക്കോട് നിന്നു വന്ന ബസില്‍ നിന്നിറങ്ങവേ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ച ജനനിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലിസിലേല്പ്പിക്കുകയായിരുന്നു. കണ്ണൂര്‍ ചൊവ്വയിലാണ് താമസമെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. പരാതിയില്ലാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."