പതാക ദിനം ആചരിച്ചു
മണ്ണഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് 25ന് മണ്ണഞ്ചേരിയില്‍ നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പതാക ദിനം ആചരിച്ചു.
കിഴക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മണ്ണഞ്ചേരി വള്ളക്കടവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മഹല്ല് സെക്രട്ടറി അഷ്‌റഫ് പനയ്ക്കലും സിറാജ് കമ്പിയകവും ചേര്‍ന്ന് പതാക ഉയര്‍ത്തി.
ചടങ്ങില്‍ ടി. എ അഷ്‌റഫ് കുഞ്ഞ്ആശാന്‍, അഷ്‌റഫ് കായംപള്ളി, ഹാമിദ് ആശാന്‍, ഹാമിദ് ആശാന്‍ നന്ദിയില്‍, സലീം കോവൂര്‍, അഹമ്മദ് കുഞ്ഞ് ആശാന്‍, മഠത്തില്‍ മഹീന്‍, നൗഷാദ് പൈങ്ങാമഠം, അബ്ദുല്‍ ബാസിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പതിയാന്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിച്ച ചടങ്ങലില്‍ മഹല്ല് സെക്രട്ടറി അബ്ദുല്ല കോര്യംപള്ളിയും പതിയാന്തര മസ്ജിദ് കമ്മിറ്റി ട്രഷറര്‍ കബീര്‍ പറവേലിയും ചേര്‍ന്ന് പതാക ഉയര്‍ത്തി.
ചടങ്ങില്‍ സലീം പതിയാന്തറ, മുഹമ്മദ് കുഞ്ഞ് ആശാന്‍, പി. എ മുഹമ്മദ് നസീര്‍, ഷിഹാസ് മണപ്പള്ളി, മുഹമ്മദ് മുസ്തഫ, ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."