ഫിഷറീസ് വകുപ്പിന്റെ നൂതന ജലകൃഷിക്ക് അപേക്ഷിക്കാം
ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ഇന്നവേറ്റീവ് അക്വാകള്‍ച്ചര്‍ (നൂതന ജലകൃഷി) പദ്ധതിയില്‍ ഓരുജല സമ്മിശ്രകൃഷി, ഓരുജല കൂട്കൃഷി, രോഗാണുമുക്ത ചെമ്മീന്‍കൃഷി, ആറ്റുകൊഞ്ച് കൃഷി, ഗിഫ്റ്റ് തിലോപ്പിയ ഫാമിംഗ് എന്നിവ ചെയ്യുന്നതിന് ജില്ലയുടെ പരിധിയില്‍ വരുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ബോട്ട് ജെട്ടിയ്ക്ക് സമീപമുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും വേണ്ട രേഖകളും സഹിതം ഒക്‌ടോബര്‍ 25ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറിസ്, സിവില്‍സ്റ്റേഷന്‍ അനക്‌സ്, ബോട്ട് ജെട്ടിയ്ക്ക് സമീപം, തത്തംപള്ളി. പി.ഒ, പിന്‍ 688 013 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 04772252814, 04772251103 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."