കല്ലാര്‍ ഗവ. സ്കൂള്‍ ഭൂമി കൈയേറ്റം ഒഴുപ്പിച്ച് വേലി കെട്ടി തിരിച്ചു
അടിമാലി: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൈയേറിയ കല്ലാര്‍ സര്‍ക്കാര്‍ സ്കൂളിന്റെ ഭൂമി റീ സര്‍വേയിലൂടെ തിരിച്ച് പിടിച്ചു. ഇന്നലെ താലൂക്ക് സര്‍വ്വേയര്‍ എം.കെ സാജുവിന്റെ നേതൃത്വത്തില്‍ ഭൂമി അളന്നതോടെയാണ് അന്യാധീനപ്പെട്ട് പോയി എന്ന് കരുതിയിരുന്ന 35 സെന്റോളം ഭൂമി സ്കൂളിന് തിരിച്ച് കിട്ടിയത്.
1966ലാണു സ്കൂളിന് സൗജന്യമായി ഭൂമി ലഭിച്ചത്. 77 ലെ റീ സര്‍വേയില്‍ മൂന്ന് ഏക്കര്‍ 31 സെന്റായി നിജപ്പെടുത്തി പട്ടയം ലഭിച്ചു.എന്നാല്‍ ഭൂമി വേലി കെട്ടി തിരിച്ചിരുന്നില്ല.വര്‍ഷങ്ങളായി ഈ ഭൂമി പലരും കൈയേറി.സ്കൂള്‍ അധികാരികള്‍ നിരവധി തവണ റീ സര്‍വേ നടത്തി ഭൂമി കണ്ടെത്തണമെന്ന് കാണിച്ച് അപേക്ഷ നല്കി.
എന്നാല്‍ ഈ അപേക്ഷകളെല്ലാം ചുവപ്പ് നാടയില്‍ കുടങ്ങി.അടുത്തിടെ ഹൈകോടതി ജില്ലയിലെ മുഴുവന്‍ റീ സര്‍വേ നടപടിയും അടിയന്തിരമായി പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശം വന്നതോടെ സ്കൂള്‍ അധികാരികള്‍ വീണ്ടും റവന്യു വകുപ്പിനെ സമീപിച്ചു.ഇങ്ങനെയാണ് വെള്ളിയാഴ്ച്ച ഭൂമി അളന്നത്.അളവില്‍ 35 സെന്റ് ഭൂമി കുറവായി കണ്ടെത്തുകയും കയ്യേറ്റം തിരിച്ച് പിടിച്ച് വേലി കെട്ടി തിരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."