HOME
DETAILS
MAL
ഭീകരതയ്ക്കെതിരേ മുറവിളികൂട്ടുന്നവര്‍ സ്വന്തം ഭീകരത അവസാനിപ്പിക്കണം: സുധീരന്
backup
October 14 2016 | 20:10 PM
കൊച്ചി: രാജ്യത്തെ ഭീകരതയ്ക്കെതിരേയും ഐ.എസിനെതിരേയും മുറവിളിക്കൂട്ടുന്ന കേന്ദ്ര- സംസ്ഥാന ഭരണക്കാര്‍ സ്വന്തം ഭീകരത അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കിയ ഇടത് സര്‍ക്കാരിനെതിരേ കൊച്ചിയില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഒ ജോണ്‍ അധ്യക്ഷനായിരുന്നു. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, കെ.വി തോമസ് എം.പി,ജോണി നെല്ലൂര്‍, ബെന്നി ബെഹ്നാന്, പി.ജെ പൗലോസ്, എ.ന് വേണുഗോപാല്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, സജീന്ദ്രന്, എല്‍ദോസ് കുന്നപള്ളി, ഹൈബി ഈഡന്, മേയര്‍ സൗമിനി ജയിന്, ആശാ സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."