HOME
DETAILS

ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ പോകാന്‍ അനുവാദം

  
backup
October 14 2016 | 20:10 PM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%86-2


കാക്കനാട്:  കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടില്‍ പോയി താമസിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുവാദം.
പത്ത് ദിവസം വീട്ടില്‍ പോയി രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കാനാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിലും കെയര്‍ടേക്കര്‍മാരുടെ പീഡനത്തിലും പ്രതിഷേധിച്ച് ചില്‍ഡ്രന്‍സ് ഹോമിലെ 20 പെണ്‍കുട്ടികള്‍ വ്യാഴാഴ്ച രാവിലെ കെട്ടിടത്തിന് മുകളില്‍ കയറി സമര ഭീഷണി മുഴക്കിയ സാഹചര്യത്തിലാണു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി യോഗം കൂടി കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം തല്‍കാലം പറഞ്ഞുവിടാന്‍ തീരുമാനിച്ചത്.
32 പെണ്‍കുട്ടികള്‍ തമാസിക്കുന്ന  ഗേള്‍സ് ഹോമില്‍ നിന്ന് എട്ട് കുട്ടികളുടെ രക്ഷിതാക്കളെ ഇന്നലെ വിളിച്ച് വരുത്തി നിര്‍ബന്ധിച്ച് പറഞ്ഞു വിടുകയായിരുന്നു.
അഞ്ച് കുട്ടികളെ ഇന്ന് രക്ഷിതാക്കള്‍ക്കൊപ്പം വിടുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മജ സി നായര്‍ അറിയിച്ചു. വീട്ടിലേക്ക് പറഞ്ഞു വിട്ടവരില്‍ മൂന്ന് കുട്ടികള്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ്. അതെസമയം കുട്ടികളെ വീട്ടിലേക്ക്  കൂട്ടിക്കൊണ്ട് പോകാന്‍ രക്ഷിതാക്കള്‍ പലരും മടികാണിക്കുന്നത് മൂലം എല്ലാവരെയും പറഞ്ഞു  വിടാന്‍ കഴിയാത്തവസ്ഥയാണ്.
കെട്ടിടത്തിനുമുകളില്‍ കയറി സമര ഭീഷണി മുഴക്കിയ കുട്ടികളെ തെരഞ്ഞു  പിടിച്ച് വീട്ടില്‍ പറഞ്ഞു വിടുകയാണെന്നും അക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സാമൂഹിക ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ശാരീരിക, മാനസിക ചൂഷണത്തിന് വിധേയമാകുന്നതായി അന്തേവാസികളില്‍ നിന്ന് തന്നെ പാരാതി ഉയര്‍ന്നിട്ടും പരിഹരിക്കാന്‍ നടപടിയില്ല. രക്ഷിതാക്കള്‍ മാനസിക രോഗികളായ കുടുബത്തിലെയും വീടുകളില്‍ ലൈംഗീക ചൂഷണത്തിന് ഇരായായും കൊടും പീഡനത്തിനിരയായി ജീവന് ഭീഷണിയുള്ള കുട്ടികളെ ഉള്‍പ്പെടെയുള്ളവരാണ്  ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍.
അരക്ഷതാവസ്ഥയില്‍ നിന്ന് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ കുട്ടികളെ അതേ അവസ്ഥയിലേക്ക് തന്നെയാണ് താല്‍കാലികമായാണെങ്കിലും പറഞ്ഞുവിടുന്നത്. വീട്ടിലേക്ക് പറഞ്ഞു വിടുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യത്തിന് അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് വിടുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പത്ത് ദിവസം രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍.
മാനസിക,ശാരീരിക ഉല്ലാസത്തിന് യാതൊന്നുമില്ലാത്ത  അന്തേവാസികള്‍ക്ക് ചില്‍ഡ്രന്‍സ് ഹോം അക്ഷരാര്‍ഥത്തില്‍ കാരാഗ്രഹമാണ്. വായിക്കാനോ ടീവി കാണാനോ ചില്‍ഡ്രന്‍സ് ഹോമില്‍ സൗകര്യമില്ല.
പീഡനത്തിന് ഇരയായവരും വീട്ടുകാര്‍  ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികള്‍ ഗേള്‍സ് ഹോമില്‍ വീര്‍പ്പ് മുട്ടുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും നാല് പെണ്‍കുട്ടികള്‍ ഒളിച്ചോടി പോയതിലെ കാരണങ്ങള്‍ ആരായാനും  അധികാരികള്‍ തയ്യാറായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago