യൂത്ത് കോണ്‍ഗ്രസ് കുന്നുകര ശ്രീനാരായണ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി
നെടുമ്പാശ്ശേരി: അന്യായമായ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുന്നുകര ശ്രീനാരായണ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി.
രാവിലെ എട്ടിന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിന്റെ അക്കാദമിക്ക് ബ്ലോക്കാണ് ഉപരോധിച്ചത്. ക്ലാസില്‍ കയറാന്‍ എത്തിയ വിദ്യാര്‍ഥികളെ പ്രവര്‍ത്തകര്‍ തടഞ്ഞത് കോളജ് അധികൃതര്‍ എതിര്‍ത്തതോടെ സമരക്കാരും അധികൃതരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. തുടര്‍ന്ന് ഹൗസ് സര്‍ജന്‍മാരെയും യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ എത്തിയ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും മാത്രം കോളജിനകത്തേക്ക് കടത്തിവിട്ടു.
പ്രവര്‍ത്തകര്‍ അക്കാദമിക് ബ്ലോക്കിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമ ിച്ചത് പോലീസ് തടഞ്ഞതോടെ നേരിയ സംഘര്‍ഷമുണ്ടായി. പിന്നീട് നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ഉപരോധസമരം കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സ്വാശ്രയ മാനേജ്‌മെന്റിന് കൊള്ള ചെയ്യാന്‍ അവസരം നല്‍കിയ സംസ്ഥാന ചരിത്രത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായിയുടെതെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജുകള്‍ക്കെതിരേ സന്ധിയില്ലാ സമരം നടത്തി രക്തസാക്ഷികളെ സൃഷ്ടിച്ചവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ വിദ്യാഭ്യാസ കച്ചവടത്തിന് ഒത്താശ ചെയ്യുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹാം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എം.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ബി.സുനീര്‍ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ദീപക് ജോയ്, ജെബി,അജിത് അമീര്‍ ബാവ, ഡി.സി.സി. ഭാരവാഹികളായ മനോജ് മൂത്തേടന്‍, കെ.വി.പോള്‍, പി.വി.ലാജു, നേതാക്കളായ അഡ്വ.കെ.എം.മധു , പി.എം.നജീബ്, ജോസഫ് മാര്‍ട്ടിന്‍, ഫ്രാന്‍സിസ് തറയില്‍, എം.എ.അബ്ദുള്‍ ജബ്ബാര്‍, എം.എ.സുധീര്‍, മെയ് വി ജോയ്,ടി.എ.മുജീബ് എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ പി.പി.സബാസ്റ്റ്യന്‍,എബി മാഞ്ഞൂരാന്‍ , ഷജില്‍ ചിലങ്ങര , ഷിബി പുതുശ്ശേരി ,നിധേഷ് ആര്‍ നായര്‍ , ടി.കെ താഹിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."