ന്യൂനപക്ഷ വിദ്യാഭ്യാസ സംരംഭങ്ങളെ തകര്‍ക്കരുത്: കെ.എന്‍.എം
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാഭ്യാസ സംരംഭങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്നു കേരളാ നദ്വത്തുല് മുജാഹിദീന്‍ ജില്ലാ നേതൃസംഗമം.
പ്രബോധന പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. വിശദമായ അന്വേഷണമില്ലാതെ ആരെങ്കിലും നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമുദായത്തെയും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതും മതവും നിറവും നോക്കി കുറ്റവാളികളെ സൃഷ്ടിക്കുന്ന പ്രവണതയും ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
എം.എന്‍.വി.ജി അടിയോടി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എന്‍.എം ജില്ലാപ്രസിഡന്റ് യഹിയാ കല്ലമ്പലം അധ്യക്ഷനായി.
സെക്രട്ടറി അല്അമീന് ബീമാപ്പള്ളി, മുഹമ്മദ് ബാലരാമപുരം, നാസിം ആറ്റിങ്ങല്‍, സനോഫര്‍ നെടുമങ്ങാട്, മാഹീന് അബൂബക്കര്‍, സജീര്‍ കല്ലമ്പലം, സുഫിയാന് വിളപ്പില്‍ശാല, സിദ്ദീഖ് പരുത്തിക്കുഴി, ലൈലാ മുഹമ്മദ് കുഞ്ഞ് തിരുമല, ഷൈമ എസ്.ആര് ബാലരാമപുരം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."