എംവി അഗസ്തയുടെ മൂന്ന് സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയിലെത്തി
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാവായ എംവി അഗസ്ത പൂനൈ ആസ്ഥാനമായുള്ള കൈനറ്റിക് ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയില്‍ മൂന്ന് ആഡംബര ബൈക്കുകളെത്തിച്ചു.16.78 ലക്ഷം മുതല്‍ 50.10 ലക്ഷം രൂപ വരെ വില വരുന്ന ബ്രൂട്ടെയില് 1090, എഫ്3, എഫ്4 എന്നീ ബൈക്കുകളെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.പൂനൈ, സൂറത്ത്, മുംബൈ, ബംഗളുരു എന്നിവിടങ്ങളിലായിരിക്കും അഗസ്ത ഉത്പന്നങ്ങള്‍ ആദ്യം ലഭ്യമാവുക.
എഫ് 4, എഫ്4ആര്‍ആര്‍ എന്നീ രണ്ട് വേരിയന്റുകളിലായാണ് എഫ് ഫോര്‍ ബൈക്കുകളെ എത്തിച്ചിരിക്കുന്നത്.201കുതിരശക്തിയുള്ള അതെ എന്‍ജിനാണ് എഫ്4ആര്ആറിലുള്ളത്.
148 ബിഎച്ച്പിയും 88.1എന്‍എം ടോര്‍ക്കും നല്കുന്ന 798സിസി 3 സിലിണ്ടര്‍ എന്‍ജിനാണ് എഫ്3 ബൈക്കിന് കരുത്തേകുന്നത് മണിക്കൂറില്‍ 241 കിലോമീറ്ററാണിതിന്റെ വേഗത.
1078സിസി 4 സിലിണ്ടര്‍ എന്ജിന് ഉള്‍പ്പെടുത്തിയിട്ടുള്ള നേക്കഡ് ബൈക്കാണ് 1090 ബ്രൂട്ടേയില്. 144ബിഎച്ച്പിയും 112എന്‍എം ടോര്‍ക്കുമാണ് എന്‍ജിനുള്ളത്.1090ആര്‍ആര്‍ എന്ന വേരിയന്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ട്രയംഫ്, ഡ്ര്യുകാറ്റി തുടങ്ങിയവരോടാണ് എം.വി അഗസ്തയുടെ മത്സരം. അടുത്ത രണ്ടു വര്‍ഷത്തിനകം എം.വി അഗസ്തയുടെ സമ്പൂര്‍ണ ശ്രേണി തന്നെ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."