തിരൂരങ്ങാടിയില്‍ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി
തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ക്ക് എം.എല്‍.എയുടെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചു തീരുമാനങ്ങളെടുത്തു. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ സി.കെ നഗര്‍, കെ.സി റോഡ്, ബ്ലോക്ക് റോഡ്, എം.കെ.എച്ച് ആശുപത്രി പരിസരം, കോളജ് പരിസരം എന്നിവിടങ്ങളിലെ ശുദ്ധ ജല വിതരണം തടസ്സം ഒഴിവാക്കാന്‍ പ്രദേശത്തെ 400 മീറ്റര്‍ പൈപ്പ് മാറ്റുന്നതിന് നടപടി എടുക്കും. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്റ്റബ് ലൈസര്‍ സ്ഥാപിക്കുന്നതിന് നടപടി എടുക്കും.
പാറയില്‍ താല്‍ക്കാലിക തടയണ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇവിടെ സ്ഥിരം ബണ്ടിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് ചീര്‍പ്പിങ്ങല്‍ ലോക്ക് അടക്കുന്നതിനും ചീര്‍പ്പിങ്ങലില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മോര്യാകാപ്പ്, കുണ്ടൂര്‍തോട് പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും മറ്റുമായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരെ പങ്കെടുപ്പിച്ച് യോഗം വിളിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഒരോ പ്രദേശത്തിനും യോജിച്ചതും പ്രയോഗികമായതുമായ ജല വിതരണ പദ്ധതികള്‍ തയാറാക്കുന്നതിനും പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്കും, ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആസിഫ് കിളിയമണ്ണില്‍, തിരൂരങ്ങാടി എ.ഇമാരായ മുഹമ്മദ് ഫൈസല്‍, പി ധനപാല്‍, വാട്ടര്‍ അതോറിറ്റി മലപ്പുറം എ.ഇ എ.കെ റഷീദ്, തിരൂരങ്ങാടി എ.ഇ കെ അജ്മല്‍, ഓവര്‍സിയര്‍ കെ വിനോദ് കുമാര്‍, ചെറുകിട ജലസേചന വകുപ്പ് തിരൂരങ്ങാടി എ.ഇ ഷാഹുല്‍ ഹമീദ്, തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, സി.കെ.എ റസാഖ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.എച്ച് മഹ്മൂദ് ഹാജി, എം മുഹമ്മദ് കുട്ടി മുന്‍ഷി, കെ.എം മൊയ്തീന്‍, വി.വി അബു, എം.എ റഹീം, തലാപ്പില്‍ അയ്യൂബ്, ചാത്തമ്പാടന്‍ മുഹമ്മദലി, എം.എന്‍ മൊയ്തീന്‍, ടി.കെ നാസര്‍, പ്രദേശത്തെ കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."