കരുണാര്‍ദ്രം' പദ്ധതി: കലക്ടറേറ്റില്‍ സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നു
'
കോഴിക്കോട്: മസ്തിഷ്‌ക രോഗങ്ങള്‍ കാരണം ബുദ്ധിവികാസത്തിനു വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും 'കരുണാര്‍ദ്രം' കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റില്‍ സഹായകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നു. ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി പൂര്‍ണമായും സന്നദ്ധസേവകരുടെ സഹായത്തിലാണ് നടപ്പാക്കുക. ഓട്ടിസം, സെറിബ്രള്‍പാള്‍സി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കുകയുമാണ് ലക്ഷ്യം.
സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലു വരെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. പദ്ധതിക്ക് 'ഒപ്പത്തിനൊപ്പം' എന്നാണ് പേരിട്ടിരിക്കുന്നത്. 15 മുതല്‍ ഒരാഴ്ച പരീക്ഷണ പ്രവര്‍ത്തനം നടത്തിയ ശേഷം പദ്ധതി അടുത്താഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഹെല്‍പ്പ് ഡെസ്‌കില്‍ സന്നദ്ധസേവനം നടത്താന്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് 8086200200 എന്ന നമ്പറില്‍ പേരു രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."