ഹര്‍ത്താല്‍ ദിനത്തില്‍ പരക്കെ അക്രമം: കടിയങ്ങാട് രണ്ട് കടകള്‍ തകര്‍ത്തു
പേരാമ്പ്ര: ഹര്‍ത്താല്‍ ദിനത്തില്‍ കടിയങ്ങാട് ടൗണിലെ രണ്ട് കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു.
വൈകീട്ട് 6 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിച്ച മലയില്‍ കുഞ്ഞിക്കണ്ണന്റെ സ്റ്റേഷനറി കടയും ചെറുകുന്നുമ്മല്‍ കുഞ്ഞിക്കണ്ണന്റെ ബാര്‍ബര്‍ ഷോപ്പുമാണ് തകര്‍ത്തത്. സംസ്ഥാന പാതയില്‍ കടിയങ്ങാട് മാര്‍ക്കറ്റ് പരിസരത്തെ കടകളാണ് രാത്രി പതിനൊന്ന് മണിക്ക് തകര്‍ത്തത്. ന
ബാര്‍ബര്‍ ഷോപ്പിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സും ഗ്ലാസും തകര്‍ത്ത് അകത്ത് കടന്ന ആക്രമികള്‍ രണ്ട് തേങ്ങകള്‍ പൊളിച്ച് ബോംബെന്ന് തോന്നിക്കുന്ന തരത്തില്‍ സ്റ്റില്‍ ബോക്സില്‍ സൂക്ഷിച്ചിരുന്നു. സ്റ്റേഷനറി കടയില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്നതിലുള്ള വിരോധമാണ് കാരണമെന്നാണ് ആരോപണം. പേരാമ്പ്ര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."