ക്ലീന്‍ മാസ്റ്റര്‍ വേസ്റ്റ് ആണ്; ആന്‍ഡ്രോയിഡ് ഫോണിന് ആന്റിവൈറസ് വേണ്ട
ഒരു ഫോണിനെ സ്മാര്‍ട്ടാക്കുന്നത് അതിലെ അപ്ലിക്കേഷനുകളാണ്. പക്ഷേ ആവശ്യമെന്നു തോന്നി നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില അപ്ലിക്കേഷനുകള്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഫോണിന് വരുത്തിവയ്ക്കുന്നത്.
അനാവശ്യമായ ഇത്തരത്തിലുള്ള അപ്ലിക്കേഷനുകള്‍ ഫോണിന്റെ പ്രവര്‍ത്തനം മെല്ലെയാക്കുകയും അതിലുപരി ബാറ്ററിയുടെ പവറിനെ കാര്‍ന്നു തിന്നുകയും ചെയ്യും. നിങ്ങളുടെ ഫോണിന് ഒരു പ്രയോജനവും ചെയ്യാത്ത ഇത്തരത്തിലുള്ള ചില അപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.
ഇവയിലേതെങ്കിലും നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തേക്കുക.
1) ക്ലീന്‍ മാസ്റ്റര്‍ (Clean Master)
ഫോണിലെ കാഷ് ക്ലീന്‍ ചെയ്ത് ഫോണിന്റെ വേഗത കൂട്ടാം എന്ന വാഗ്ദാനത്തോടെയെത്തുന്നവയാണ് ക്ലീന്‍ മാസ്റ്റര്‍ പോലുള്ള ക്ലീനിങ്ങ് ആപ്പുകള്‍.
ഒരര്‍ഥത്തില്‍ ഇവ കാഷ് ഡാറ്റ കണ്ടെത്തി ഡിലീറ്റ് ചെയ്യുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ ഇവയൊക്കെ ഉയര്‍ന്ന തോതില്‍ ബാറ്ററി പവര്‍ ഉപയോഗപ്പെടുത്തുന്നവയാണ്. കൂടാതെ ഒരു ആഡ് വെയറിനെ പോലെ പരസ്യങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തി കൊണ്ടിരിക്കുകയും, വലിയ തോതില്‍ ഇന്റര്‍നെറ്റ് ഡാറ്റ പ്രയോജനപ്പെടുത്തുകയും ചെയ്യും. ഇവയുടെ സഹായമൊന്നുമില്ലാതെ തന്നെ നമുക്ക് കാഷ് ഡാറ്റ ക്ലീന്‍ ചെയ്യാനാകും. അതിനായി Settings > Storage > Cached data ക്ലിക്ക് ചെയ്ത് OK കൊടുത്താല്‍ മതി.
2) ആന്റി വൈറസുകള്‍
ആന്‍ഡ്രോയിഡ് ഫോണിന് ഒരു ആന്റിവൈറസ് സോഫ്റ്റ് വെയറിന്റെ ആവശ്യമില്ല എന്നതാണ് സത്യം. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളെല്ലാം തന്നെ ഒരു പരിധിവരെ സുരക്ഷിതമാണ്. ഗൂഗിള്‍ ഓട്ടോമാറ്റിക്കായി തന്നെ പ്ലേസ്റ്റോറിലെ അപ്ലിക്കേഷനുകള്‍ ചെക്ക് ചെയ്ത് മാല്‍വെയറുകളുള്ള ആപ്പുകള്‍ റിമൂവ് ചെയ്യാറുണ്ട്. കൂടാതെ ആന്‍ഡ്രോയിഡ് ഒഎസി ന്റെ ഭാഗമായുള്ള ആന്‍ഡ്രോയിഡ് ഡിവൈസ് മേനേജര്‍ ഫോണിന് ആന്റി തെഫ്റ്റ് സുരക്ഷയും നല്‍കുന്നുണ്ട്.
സാധാരണ ഗതിയില്‍ പ്ലേസ്റ്റോറിനു പുറത്തുനിന്ന് APK ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു മാല്‍വെയര്‍ മുന്നറിയിപ്പ് മാത്രമാണ് ആന്റി വൈറസുകള്‍ നല്‍കുക. അല്ലാതെ വൈറസ് ക്ലീനിംഗ് എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. എന്നു പറഞ്ഞാല്‍ നിങ്ങള്‍ പ്ലേസ്റ്റോറില്‍നിന്നു മാത്രമാണ് അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ ഫോണിന് ഒരു ആന്റി വൈറസിന്റെ ആവശ്യമില്ല എന്നര്‍ഥം.
3) ബാറ്ററി സേവര്‍ അപ്ലിക്കേഷനുകള്‍
ഫോണ്‍ ബൂസ്റ്റര്‍ അപ്ലിക്കേഷനുകളെ പോലെ തന്നെ ബാറ്ററി സേവറുകളും പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്തതാണ്. ഈ എനര്‍ജി സേവറുകള്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്തതായിരിക്കണം. അങ്ങിനെയല്ലാത്തിടത്തോളം കാലം പരസ്യങ്ങള്‍ കാണിക്കാനുള്ള ഒരു ആപ്പ്(ആഡ് വെയര്‍) നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തു എന്നേ കരുതേണ്ടതുള്ളൂ. പല ഫോണുകളിലും പവര്‍ മേനേജ്‌മെന്റിന്റെ ഭാഗമായി എനര്‍ജി സേവിംഗ് ഒപ്ഷനുകള്‍ ഉണ്ടായിരിക്കും. അത് പ്രയോജനപ്പെടുത്തുക. കൂടാതെ ബാറ്ററി സെറ്റിംഗ്‌സിലെ ബാറ്ററി യൂസേജ് തുറന്നു നോക്കിയാല്‍ ഏറ്റവും കൂടുതല്‍ പവര്‍ ഉപയോഗിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാനാകും. അവയില്‍ ആവശ്യമില്ലാത്തത് ഫോഴ്‌സ് ക്ലോസ് കൊടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."