HOME
DETAILS
MAL
നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സമയക്രമീകരണം
backup
October 15 2016 | 10:10 AM
നിലമ്പൂര്‍: വടക്കാഞ്ചേരി-വെട്ടിക്കാട്ടിരി സ്റ്റേഷനുകള്‍ക്കിടയിലെ പാലത്തില്‍ അറ്റകുറ്റപ്പണികാരണം നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയിലും സര്‍വിസുകള്‍ക്ക് സമയമാറ്റം.
നവംബര്‍ 3 മുതല്‍ 13 വരെയാണ് സമയമാറ്റം. അറിയിപ്പു പ്രകാരം നിശ്ചിത കാലയളവില്‍ രാവിലെ 6.10 ന് ഷൊര്‍ണൂരില്‍നിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് 8.40 നു മാത്രമേ ഷൊര്‍ണൂരില്‍നിന്നു പുറപ്പെടുകയുള്ളൂ.
9.20 ന് ഷൊര്‍ണൂരില്‍നിന്നു പുറപ്പെടുന്ന 56613 ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ 45 മിനുട്ട് വൈകി നിലമ്പൂരിലെത്തും. 11.20നു നിലമ്പൂരില്‍നിന്നു പുറപ്പെടേണ്ട 56616 നമ്പര്‍ പാസഞ്ചറും 45 മിനുട്ട് വൈകി പുറപ്പെട്ട് ഒരു മണിക്കൂര്‍ വൈകി ഷൊര്‍ണൂരിലെത്തും.
ഈ പാതയിലെ മറ്റു ട്രെയിനുകളും 20 മുതല്‍ 55 മിനുട്ട് വരെ വൈകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."