HOME
DETAILS
MAL
മലിനീകരണം: ഇന്ത്യ 15-ാം സ്ഥാനത്ത്
backup
May 12 2016 | 14:05 PM
ബീജിങ്: ലോകത്തിലെ നഗരവാസികളില്‍ 80 ശതമാനവും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന. അന്തരീക്ഷ മലിനീകരണം അതിഭയാനകമായി വര്‍ധിച്ച് വരികയാണെന്ന് ഡബ്ലു.എച്ച്.ഒ പറയുന്നു.
മലിനീകരണം ശ്വാസകോശാര്‍ബുദം, മറ്റ് മാരക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയാണ്. ദരിദ്ര രാജ്യങ്ങളിലെ പട്ടണങ്ങളില്‍ താമസിക്കുന്നവരാണ് ഇക്കാര്യത്തില്‍ അല്പമെങ്കിലും മെച്ചപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സള്ഫേററുകളും ബ്ലേക്ക് കാര്‍ബണുമാണ് നഗരങ്ങളിലെ വായുവിനെ മലിനീകരിക്കുന്നത്.
ലോകത്തില്‍ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ 30 രാജ്യങ്ങളില്‍ 15-ാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയാണ് ഇതില്‍ ഏറ്റവും രൂക്ഷമായി മലിനീകരണം ബാധിച്ച നഗരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."