ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ മുന്‍കാല പ്രാബല്യത്തോടെ ഫീസ് വര്‍ധനവെന്ന് ആക്ഷേപം
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ മുന്‍ കാല പ്രബല്യത്തോടെ ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തി രക്ഷിതാക്കളില്‍ നിന്നും കൂടുതല്‍ സഖ്യ പിരിച്ചെടുക്കുന്നുവെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കളുടെ സംഘടനയായ യു.പി.പി(റഫീഖ് അബ്ദുല്ല വിഭാഗം) ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. ഫീസ് വര്‍ധനവിനോട് രക്ഷിതാക്കള്‍ നിസഹകരിക്കണമെന്നും യു.പി.പി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധനവിന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത് കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലെ ഫീസ് അടക്കാനെത്തിയ രക്ഷിതാക്കളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വര്‍ധിപ്പിച്ച ഫീസ് കൂടി ചോദിച്ചു വാങ്ങുന്നതായി യു.പി.പി. ആരോപിച്ചു. സ്‌കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചെടുക്കുന്നത് നേരായ മാര്‍ഗത്തിലല്ല. പല രക്ഷിതാക്കളും ഇതറിയുന്നത് ഫീസടക്കാന്‍ കൗണ്ടറില്‍ എത്തുന്ന സമയത്തുമാത്രമാണ്.
ഒരു മാസത്തെ ഫീസ് മാത്രം അടക്കാന്‍ കരുതി ചെല്ലുന്നവരോട് മുന്‍ മാസങ്ങളിലെ വര്‍ധിപ്പിച്ച ഫീസ് അടക്കാതെ ഈ മാസത്തെ ഫീസടക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. മാത്രമല്ല, കൊടുക്കുന്ന സംഖ്യയില്‍ നിന്ന് മുന്‍ മാസങ്ങളിലെ ഫീസ് എടുത്ത്, ഈ മാസത്തെ ഫീസോ ട്രാന്‍സ്‌പോര്‍ട് ചാര്‍ജോ ബാക്കി വെക്കുകയും ചെയ്യുന്ന രീതിയുമുണ്ട്.
സമയക്കുറവും ഫീസ് കൗണ്ടറില്‍ നിന്ന് തര്‍ക്കിക്കാനുള്ള മടിയും കാരണം പലരും നിശബ്ദരായി തിരികെ പോകുകയാണ്. രക്ഷിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ഇന്നലെ സ്‌കൂളിലത്തെിയ യു.പി.പി നേതാക്കള്‍ക്കും ഇതേ അനുഭവമാണ് ഉണ്ടായതെന്നും അവര്‍. തുടര്‍ന്ന് ഇതു സംബന്ധിച്ച് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിട്ടുണ്ട്. മുന്‍കാല പ്രാബല്യത്തോടെയുള്ള ഫീസ് വര്‍ധനവിനോട് രക്ഷിതാക്കള്‍ നിസഹകരിക്കണമെന്ന് യു.പി.പി. നേതൃത്വം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധനവിന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത് കഴിഞ്ഞ മാസത്തിലാണ്. ഇതു സംബന്ധിച്ച മാനേജ് മെന്റ് കമ്മറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കഴിഞ്ഞ മാസം 7ന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കിയത്.
ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 5ദിനാര്‍ വരെ ഫീസ് ഈടാക്കാനാണ് മന്ത്രാലയത്തിന്റെ അനുമതിയെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് അധിക ഭാരം ആകാതിരിക്കാന്‍ ഓരോ ക്ലാസ്സിലും 1.9 ദിനാര്‍ മുതല്‍ 2.5 ദിനാര്‍ വരെ മാത്രമാണ് ഇപ്പോള്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയുള്ളൂവെന്ന് സ്‌കൂള്‍ ഭരണസമിതി അറിയിച്ചിരുന്നു. അതേ സമയം ഫീസ് വര്‍ദ്ധനവിനെതിരെ തുടക്കം മുതലെ യുപിപിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്തിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."