മാവോയിസ്റ്റ് ഭീഷണി; ഓഫിസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന്
പന്തല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് കേരള-കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി മേഖലയായ നീലഗിരി ജില്ലയിലെ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന വനംവകുപ്പ് ഓഫിസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യം. നീലഗിരിയിലെ പൊലിസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. ജില്ലാപോലിസ് സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരമാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ദേവാല, ചേരമ്പാടി, നെല്ലാക്കോട്ട, അമ്പലമൂല, എരുമാട്, ദേവര്‍ഷോല, മസിനഗുഡി, ന്യൂഹോപ്പ്, നടുവട്ടം, മഞ്ചൂര്‍, കോത്തഗിരി തുടങ്ങിയ പൊലിസ് സ്റ്റേഷനുകളാണ് ഇപ്പോള്‍ സുരക്ഷാ വലയത്തിലുള്ളത്.
രാത്രിയില്‍ രണ്ട് ദൗത്യസേനാ അംഗങ്ങളാണ് സ്റ്റേഷന് കാവല്‍ നില്‍ക്കുന്നത്. കൂടാതെ സ്റ്റേഷനുകളില്‍ പത്ത് അടി ഉയരത്തിലുള്ള മതിലും ടവറും നിര്‍മിച്ചിട്ടുണ്ട്. പ്രദേശത്ത് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പന്തല്ലൂര്‍ മേഖലയിലെ ഗ്ലന്റോക്ക് വനമേഖല മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയാണ്. 1947ല്‍ നിര്‍മിച്ച വനമേഖലയില്‍ സ്ഥിതിചെയ്യുന്ന വനംവകുപ്പിന്റെ ഓഫിസുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ സംരക്ഷണമില്ല. വനംവകുപ്പ് ഓഫിസുകള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."