HOME
DETAILS
MAL
അത്തിപ്പൊറ്റ പാലം പുനര്‍നിര്‍മാണം തുടങ്ങി
backup
October 15 2016 | 19:10 PM
ആലത്തൂര്‍: തരൂര്‍ കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിക്കുന്ന ഗായത്രിപുഴയിലെ അത്തിപ്പൊറ്റ പാലം പുനര്‍ നിര്‍മാണം ആരംഭിച്ചു. ഈ വഴിയുളള ഗതാഗതം തിരിച്ചുവിട്ടു. പത്തു മീറ്റര്‍ വീതിയില്‍ എട്ടു കോടി രൂപ ചിലവിലാണ് പുനര്‍ നിര്‍മാണം. അത്തിപ്പൊറ്റ പാലം പൊളിച്ചു പണി തുടങ്ങിയതിനാല്‍ അതുവഴിയുള്ള (കഴനിചുങ്കം, വാവുള്ളിയപുരം) ഗതാഗതം കുറച്ച് കാലത്തേക് നിരോധിച്ചിട്ടുണ്ട്. ആലത്തൂരില്‍ നിന്നും വരുന്ന യാത്രക്കാര്‍ പറക്കാട്ടുകാവ് തോണിപ്പാടം വഴി അത്തിപ്പൊറ്റ, മങ്ങോട്ടുകാവ്, തോലന്നൂര്‍, തരൂര്‍ ഭാഗത്തേക് പോകാവാം. തിരുവില്ല്വാമല, ഒറ്റപ്പാലം ഭാഗത്തേക്കു പോകേണ്ട യാത്രക്കാര്‍ പഴയന്നൂര്‍ വഴി പോകാവണം. പാടൂര്‍ തോണിക്കടവില്‍ നിന്നും തരുര്‍ ഭാഗത്തേയ്ക്കും പോകാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."