എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം ഫെബ്രുവരി 10മുതല്‍ 12 വരെ മണ്ണാര്‍ക്കാട്ട്
പാലക്കാട്: ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ദേശീയബോധം ആളിക്കത്തിച്ച മഹാനായിരുന്നു ഗാന്ധിജിയെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കുഴല്‍മന്ദം മോഡല്‍ റെസിഡന്‍ഷല്‍ സ്‌കൂളില്‍ ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ സംഘടിപ്പിച്ച സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യന്‍ ജനതയോട് നന്നായി സംവദിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞതുകൊണ്ടാണ് അദ്ദേഹം രാഷ്ട്രപിതാവായതെന്നും പല സംസ്‌ക്കാരത്തിലുള്ള ഇന്ത്യന്‍ ജനതയെ ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ മഹാത്മാവിന് കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ പ്രസക്തി ഏറിവരികയാണ്.
കേരള നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ജാതിയുടെ പേരില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ പല ദിക്കുകളില്‍ നിന്നും ഉയര്‍ന്നു വരികയാണെന്നും അതിനെ ചെറുക്കാനാണ് സര്‍ക്കാര്‍ ജാതിയില്ലാ വിളംബരം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷല്‍ സ്‌കൂളുകള്‍ നവീകരിക്കുന്നതിനായി നൂറു കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
പ്രീമെട്രിക് ഹോസ്റ്റലുകള്‍ ആധുനീകരിക്കും, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 169 കോടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ. കെ.ഡി. പ്രസേനന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അനിതാനന്ദന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എ.കെ.രഘുനാഥ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."