ലഹരിക്കെതിരേ എം.എസ്.എഫ് 'ഹരിത ചുവട് '
തൃക്കുന്നപ്പുഴ: ക്രിയാത്മക വിദ്യാര്‍ത്ഥിത്വത്തിന് ഹരിത ചുവട് എന്ന പ്രമേയവുമായി എം.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിവരുന്ന ചുവട് 2016 ന്റെ തൃക്കുന്നപ്പുഴ പഞ്ചായത്ത് തല ശാഖ സംഗമത്തിന്റെ ഉദ്ഘാടനം പാനൂര്‍ പതിനാലാം വാര്‍ഡില്‍ നടന്നു.സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. സിയാദ് മൂലയില്‍ പ്രമേയവിശദീകരണം നടത്തി.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കണ്ടുവരുന്ന ലഹരി ഉപയോഗത്തേയും ആക്രമണ മനോഭാവത്തേയും തടയിടുവാന്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സംസ്ഥാന ഗവര്‍മെന്റിന്റെ വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.എസ്.എഫ് നിയോജ കമണ്ഡലം പ്രസിഡന്റ് സി.കെ ഷാനവാസ് താഹ,വൈസ് പ്രസിഡന്റ് ബിന്യാമിന്‍ ഹാരിസ്,എം.എസ്.എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഫി,നിഷാദ്,മുഹമ്മദ്കുഞ്ഞ്,ഹിദായത്ത്,ഷാജഹാന്‍,ആഷിഖ് ,ഉനൈസ്തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."