ഇടുക്കിയില്‍ കോണ്‍ഗ്രസിനോടുള്ളത് ശരിദൂരമെന്ന് റോഷി അഗസ്റ്റിന്‍
കട്ടപ്പന: യു.ഡി.എഫിനോട് ഔപചാരികമായി വിടപറയുകയും നിയമസഭയില്‍ പോലും പ്രത്യേക ബ്ലോക്കായി ഇരിക്കുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ് (എം)ന് ഇടുക്കിയില്‍ കോണ്‍ഗ്രസുമായുള്ളത് സമദൂരമല്ല ശരിദൂരമാണെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കാല്‍വരിമൗണ്ട് വാര്‍ഡിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോഷി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെമ്പാടും ഇടതുതരംഗം ആഞ്ഞുവീശിയപ്പോഴും കാമാക്ഷി ഗ്രാമപഞ്ചാത്തില്‍ തനിക്ക് 1500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിത്തന്നത് ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൂടികൊണ്ടാണെന്നും റോഷി അനുസ്മരിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിജു തോമസ് കല്ലംമാക്കലിന്റെ വിജയം ഇവിടെ അനിവാര്യവും സുനിശ്ചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ജോണി കുളംപള്ളി, നേതാക്കളായ ജോയി വെട്ടിക്കുഴി, തോമസ് രാജന്‍, എ.പി ഉസ്മാന്‍, എസ്.റ്റി അഗസ്റ്റിന്‍, മനോജ് മുരളി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."