HOME
DETAILS

സുതാര്യസംവിധാനത്തിലൂടെ 'കോട്പ' ശക്തമായി നടപ്പിലാക്കുന്നു

  
backup
October 15 2016 | 20:10 PM

%e0%b4%b8%e0%b5%81%e0%b4%a4%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86


തൊടുപുഴ: പുകയില നിയന്ത്രണം സംബന്ധിച്ച നിയമം (കോട്പ) ശക്തമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ജില്ലാ വികസന സമിതിയുടെ (ഡി.ഡി.സി) യോഗങ്ങളിലെ പ്രതിമാസ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിയമം കര്‍ശനമായി നടപ്പാക്കുന്നതിലൂടെ പുകയില ഉപഭോഗത്തിന്റെ ദൂഷ്യങ്ങളില്‍നിന്ന് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശക്തമായ നിലപാട് സ്വീകരിക്കുകയാണെന്ന് കലക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. കൃത്യമായ വിലയിരുത്തലുകള്‍ക്കും റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാനുമുള്ള സംവിധാനമുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരുംദിവസങ്ങളില്‍ മിന്നല്‍ പരിശോധനകളും നിരീക്ഷണങ്ങളും ഊര്‍ജിതമാക്കും. വിലയിരുത്തല്‍ പ്രക്രിയ പ്രയോജനപ്രദവും ലളിതവുമാക്കാന്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള സമയക്രമം പാലിക്കണമെന്നും ബന്ധപ്പെട്ടവരോട് കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണ കാര്യാലയമാണ് സംരംഭത്തിന്റെ ഏകോപനം നിര്‍വഹിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും ജില്ലാ പ്‌ളാനിങ് ഓഫിസാണ്. വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യുന്ന ചുമതല ജില്ലാ എന്‍.ഐ.സി കാര്യാലയത്തിനാണ്. ജില്ലയിലെ പുകയില നിയന്ത്രണ ശ്രമങ്ങള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡി.ഡി.സിയുടെ പ്രതിമാസ യോഗങ്ങളില്‍ വിലയിരുത്തുന്നുണ്ട്.കോട്പ നിയമപ്രകാരം പൊതു കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതുയാത്രാ സംവിധാനങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പൊതു ഇടങ്ങളില്‍ പുകവലി നിരോധിച്ചു. എല്ലാ രൂപത്തിലുമുള്ള പുകയില പരസ്യങ്ങള്‍, പ്രചാരണങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവയും നിരോധിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും പാടില്ല. കേരളത്തില്‍ പ്രതിവര്‍ഷം 40,000 മരണങ്ങള്‍ക്ക് പുകയില ഉപയോഗം കാരണമാകുന്നുവെന്നാണ് കണക്ക്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  7 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  29 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago