പാമ്പുകളില്‍നിന്നും മനുഷ്യരെ രക്ഷിക്കുന്ന സ്റ്റീഫന് സ്വന്തം ജിവന്‍ നിലനിര്‍ത്താന്‍ പരസഹായം വേണം
കോതമംഗലം: നിരവധി തവണ മരണമുഖത്ത് നിന്നും കരകയറാനായെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട് വീര്‍പ്പുമുട്ടി നരകതുല്യ ജീവിതം നയിക്കുകയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചര്‍ സ്റ്റീഫന്‍. ജീവന്‍ നിലനിര്‍ത്താനും തുടര്‍ ചികിത്സകള്‍ക്കും പണം തികയാതെ നട്ടം തിരിയുകയാണ് ഈ 58 കാരന്‍. വൈക്കം തലയോലപറമ്പ് അങ്കണവാടി പരിസരത്തെത്തിയ അണലിയെ പിടികൂടുന്നതിനിടെ ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് എട്ട് ദിവസത്തോളം അബോധാവസ്ഥയിലായ സ്റ്റീഫന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം ബോധം തിരികെ ലഭിച്ചെങ്കിലും ശരീരത്തില്‍ കയറിയ വിഷ പഴുപ്പ് മാറ്റാന്‍ വര്‍ഷങ്ങളുടെ ചികിത്സ വേണ്ടിവന്നു. അന്നേറ്റ കടിയുടെ അസ്വസ്ഥതകള്‍ ഇപ്പോഴും തന്നെ വിടാതെ വേട്ടയാടുകയാണന്ന് വേദനയോടെ സ്റ്റീഫന്‍ പറഞ്ഞു. വൈക്കം വിശ്വന്‍ എം.എല്‍.എ ആയിരിക്കേ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വിളിച്ചറിയിച്ചതനുസരിച്ചായിരുന്നു തലയോലപ്പറമ്പിലെ പാമ്പ് പിടുത്ത ദൗത്യം ഏറ്റെടുത്ത് സ്റ്റീഫനും സംഘവും പുറപ്പെട്ടത്. 1991 മുതല്‍ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചറായ മാലിപ്പാറ സ്വദേശി സ്റ്റീഫനെ പിന്നീട് രണ്ടുവട്ടംകൂടി വിഷം തീണ്ടി. 2011ല്‍ ചേലാട് ദന്തല്‍ കോളേജ് വളപ്പിലും 2013ല്‍ മാലിപ്പാറയില്‍ വച്ചുമാണ് സ്റ്റീഫന് പാമ്പുകടിയേറ്റത്. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പുകളായിരുന്നു രണ്ടുസംഭവങ്ങളിലെയും വില്ലന്‍.
കൃത്യസമയത്ത് ചികത്സകിട്ടിയതിനാല്‍ ഇവിടെയെയും സ്റ്റീഫന് മുന്നില്‍ മരണം വഴിമാറി. സ്പര്‍ശനശേഷി നഷ്ടപ്പെട്ട കൈകളും കടുത്ത ശാരീരിക വേദനകള്‍ കൊണ്ടും ഉറങ്ങാനാവാത്ത അവസ്ഥയില്‍ ഇപ്പോഴും പാമ്പ് പിടുത്ത ജോലി തുടരുകയാണ്. വിഷബാധയേറ്റ് വിരലുകളും കൈത്തണ്ടയും വികൃതമായി, ചികത്സക്കായി വേണ്ടിവന്ന ലക്ഷങ്ങളുടെ കടബാദ്ധ്യതയില്‍ നിന്നും കരകയറാനാവാത്തിന്റെ മനോവിഷമത്തിലാണ് സ്റ്റീഫന്‍.
പ്രത്യേക പരിശീനമില്ലാതെ മനോധൈര്യം മാത്രം കൈമുതലാക്കിയാണ് സ്റ്റീഫന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി ഏതുനിമിഷവും അപകടം പതിയിരിക്കുന്ന ഈ ജോലിയില്‍ തുടരുന്നത്. തികച്ചും ദരിദ്രമായ സാമ്പത്തിക ചുറ്റുപാടില്‍ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ മറ്റുമാര്‍ഗ്ഗമില്ലാത്ത അവസരത്തില്‍ കിട്ടിയ ജോലിക്ക് ആരംഭത്തില്‍ 20 രൂപയായിരുന്നു കൂലി. പടിപടിയായി പരിഷ്‌കരിച്ച് ഇതിപ്പോള്‍ 400ഓളം രൂപ വരെ എത്തിയിട്ടുണ്ട്. തനിക്ക് നേരിട്ട കഷ്ടതകളോട് മുഖം തിരിച്ചുനിന്ന വനംവകുപ്പുമായി നിയമയുദ്ധത്തിലാണിപ്പോള്‍ സ്റ്റീഫന്‍. തന്റെ വാച്ചര്‍ ജോലി സ്ഥിരപ്പെടുത്തണമെന്നും ചികത്സക്കായി താന്‍ കടം വാങ്ങിചിലവഴിച്ച 7 ലക്ഷത്തോളം വരുന്ന തുക സര്‍ക്കാര്‍ നല്‍കണമെന്നുമാണ് സ്റ്റീഫന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."