ഏക സിവില്‍ കോഡ്: കേന്ദ്രം നിലപാട് തിരുത്തണമെന്ന്എസ്.വൈ.എസ് പൊതുനിയമം കൊണ്ടുവരുന്നത് മൗലികാവകാശ ലംഘനം
കാസര്‍കോട്: ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം കേന്ദ്രം തിരുത്തണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഒരു പൊതു നിയമം കൊണ്ടുവരുന്നത് ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. എകസിവില്‍ കോഡ് നീക്കം രാജ്യത്തിന്റെ മതേതരത്വത്തിനെതിരാണെന്നുംപ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഏകസിവില്‍ കോഡിനെതിരേ മണ്ഡലം തലങ്ങളില്‍ ടേബിള്‍ ടോക്കും പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും ശാഖ തലങ്ങളില്‍ ബോധവല്‍ക്കരണ സംഗമവും നടക്കും. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ചെര്‍ക്കള, മെട്രോ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, എസ്.പി സലാഹുദ്ദീന്‍ മൊഗ്രാല്‍പുത്തൂര്‍, പി.എസ് ഇബ്രാഹിം ഫൈസി, പി.വി അഹ്മദ് ശെരീഫ്, കണ്ണൂര്‍ അബ്ദുല്ല, യു സഅദ് ഹാജി, അഷ്‌റഫ് മിസ്ബാഹി, അസീസ് അശ്രഫി പാണത്തൂര്‍, ഹംസ ഹാജി പള്ളിപ്പുഴ, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി കടമ്പാര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ബദ്‌റുദ്ദീന്‍ ചെങ്കള, ഹമീദ് ഹാജി പറപ്പാടി, എം.എ ഖലീല്‍, ഇസ്മാഈല്‍ മൗലവി, പി മുഹമ്മദ് കുഞ്ഞി, ടി.സി കുഞ്ഞബ്ദുല്ല ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, റൗഫ് ബാവിക്കര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."