കണ്ണൂര്‍ വിമാനത്താവള ഭൂമി കൈമാറ്റം: വിധി 17 ലേക്ക് മാറ്റി
തലശ്ശേരി: കണ്ണൂര്‍ വിമാനത്താവള ഭൂമി കൈമാറ്റത്തിലെ ക്രമക്കേടുകള്‍ക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് നല്‍കിയ കേസിന്റെ വിധി പ്രഖ്യാപിക്കുന്നത് തലശ്ശേരി വിജിലന്‍സ് കോടതി ഈ മാസം 17 ലേക്ക് മാറ്റി. ഇരിട്ടി പെരിങ്കരിയിലെ കടകേലില്‍ കെ.വി ജയിംസാണ് പരാതിക്കാരന്‍. 100 കോടിയോളം രൂപ സര്‍ക്കാറിന് നഷ്ടമായെന്നായിരുന്നു പരാതി. വിമാനത്താവള ഭൂമിയേറ്റെടുത്തതില്‍ വന്‍ ക്രമക്കേട് നടന്നെന്നും പ്രസ്തുത ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റിയതിലും മണ്ണ് നീക്കം ചെയ്തതിലും വന്‍ ക്രമക്കേടും അഴിമതിയും നടന്നെന്നായിരുന്നു പരാതി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിമാനത്താവള വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.ബാബു, സിവില്‍ ഏവിയേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി ജോയ്, കിന്‍ഫ്ര മാനേജര്‍ രാംനാദ്, കിയാല്‍ എം.ഡി ചന്ദ്രമൗലി, എല്‍.എന്‍.ടി മാനേജര്‍ സജിന്‍ലാല്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി വി.ജെ കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. ഏക്കറിന് 700 രൂപ നിരക്കില്‍ 70 ഏക്കര്‍ സ്ഥലം വിമാനത്താവള കമ്പനിക്ക് കൈമാറുകയായിരുന്നു. ഇത് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ചട്ടങ്ങളുടെ ലംഘനമാണെന്ന റിപ്പോര്‍ട്ട് മറി കടന്നാണ് ഭൂമി കൈമാറിയതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ അനുമതി മറികടന്ന് ഒരു ലക്ഷത്തിലേറെ മരങ്ങള്‍ മുറിച്ച് മാറ്റിയതായും പരാതിക്കാരന്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."