വിളക്കോട് ലീഗ് നേതാവിന്റെ വാഹനങ്ങള്‍ തകര്‍ത്തു
ഇരിട്ടി: മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു നേരെ അക്രമം. മുസ്ലിം ലീഗ് പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഇരിട്ടിയിലെ വ്യാപാരിയുമായ തറാല് ഈസയുടെ വിളക്കോട് പാറാടംമുക്കിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്.
ബൈക്ക് ഭാഗികമായി തീവച്ച് നശിപ്പിച്ചു. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം. രാവിലെയാണ് വാഹനങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഇരിട്ടി സി.ഐ സജേഷ് വാഴവളപ്പില്‍, മുഴക്കുന്ന് എസ്.ഐ പി.എ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, ഒ ഹംസ, സി അബ്ദുല്ല, കെ.വി റഷീദ്, എന്‍.കെ സക്കരിയ്യ, ഇരിട്ടി നഗരസഭ ചെയര്മാന് പി.പി അശോകന്, സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്, കോണ്‍ഗ്രസ് നേതാവ് തോമസ് വര്‍ഗ്ഗീസ്, ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ എം.പി അബ്ദു റഹ്മാന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."