കൊലപാതകം സി.പി.എമ്മിന്റെ കുലത്തൊഴില്‍: ആര്യാടന്‍ മുഹമ്മദ്
കണ്ണൂര്‍: കൊലപാതകങ്ങളും കവര്‍ച്ചയുമില്ലാത്ത ഒരുദിവസം പോലും എല്‍.ഡി.എഫിന്റെ 140 ദിവസത്തെ ഭരണത്തില്‍ കടന്നുപോയിട്ടില്ലെന്നും കൊലപാതകം സി.പി.എം കുലത്തൊഴിലാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. യു.ഡി.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനസദസ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ജില്ലയില്‍ സമാധാനത്തോടെ ഇറങ്ങിനടക്കാന്‍ കഴിതായി. ഐ.സ് ഭീകരര്‍ നടത്തുന്ന അതേ രൂപത്തിലുള്ള കൊലപാതകങ്ങളാണ് സി.പി.എമ്മും ആര്‍.എസ്.എസും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി അറിയാതെ ഇങ്ങനെയൊരു നിയമനം നടക്കില്ലെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ പിണറായി വിജയനെ ഒന്നാംപ്രതിയാക്കണമെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. കെ.സി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, കെ സുധാകരന്‍, പി രാമകൃഷ്ണന്‍, പി കുഞ്ഞിമുഹമ്മദ്, വി.കെ കുഞ്ഞിരാമന്‍, എ.പി അബ്ദുല്ലക്കുട്ടി, സുമ ബാലകൃഷ്ണന്‍, ഇല്ലിക്കല്‍ ആഗസ്തി, വത്സന്‍ അത്തിക്കല്‍, സി.എ അജീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."