കാഞ്ഞങ്ങാട്ട് സ്കൂട്ടറിടിച്ച് പരുക്കേറ്റ കണ്ണൂര്‍ സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: സൈക്കിളില്‍ സ്കൂട്ടറിടിച്ച് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. ആറങ്ങാടിയില്‍ വാടക വീട്ടില്‍ താമസക്കുകയായിരുന്ന കണ്ണൂര്‍ ചൊക്ലി സ്വദേശി വേണുഗോപാലാണ്(52) മരിച്ചത്. ബാങ്കിലെ പിഗ്മി കളക്ഷന്‍ ഏജന്റായിരുന്നു വേണുഗോപാല്‍.
ഈ മാസം ഏഴിന് രാത്രി എട്ടോടെയാണ് കാഞ്ഞങ്ങാട് കൂളിയങ്കാലില്‍ വച്ച് അപകടമുണ്ടായത്. വേണുഗോപാല്‍ സൈക്കിളില്‍ പോകുമ്പോള്‍ കൂളിയങ്കാല്‍ അരയിക്കടവ് കവലയില്‍ വച്ച് എതിരെ വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് പരുക്കേറ്റ വേണുഗോപാലിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ മരിച്ചത്.
സംഭവത്തില്‍ ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു. അപകടം വരുത്തിയ സ്കൂട്ടി പൊലിസ് കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."