HOME
DETAILS
MAL
നോയിഡയില്‍ 9 അംഗ നക്‌സലൈറ്റ് സംഘം പിടിയിലായി
backup
October 16 2016 | 11:10 AM
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 9 അംഗ നക്‌സലൈറ്റ് സംഘം പൊലിസ് പിടിയിലായി. ഇന്നലെ വൈകുന്നേരം നടത്തിയ റെയിഡിനിടയിലാണ് നോയിഡ സെക്ടര്‍ 49 ല്‍ ഒളിവില്‍ താമസിക്കുകയായിരുന്ന സംഘത്തെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു.
8 തോക്കുകളും 80 ഓളം വെടിക്കോപ്പുകളുമടക്കം ആയുധ ശേഖരം ഇവരില്‍ നിന്നും പിടിച്ചെടുത്തതായി പൊലിസ് പറഞ്ഞു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ചിലയിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇവര്‍ പൊലിസ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."